Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ കാണിക്കും’ വിമർശകർക്ക് മറുപടിയുമായി ‘ജോസഫ്’ നായിക

maduri-joseph-heroine

സമൂഹമാധ്യമത്തിലൂടെ വിമർശിച്ച ആരാധകന് ചുട്ട മറുപടിയുമായി ജോസഫ് നായിക മാധുരി. നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഗ്ലാമർ ചിത്രങ്ങൾക്കെതിരെയായിരുന്നു വിമർശനമുയർത്തി സന്ദേശമയച്ചയാൾക്കാണ് നടി പരസ്യമായി മറുപടി പറഞ്ഞത്. ഇത്തരത്തിൽ തന്നെ വിമർശിക്കുന്ന എല്ലാവർക്കും ഉള്ളതാണ് ഇൗ മറുപടി എന്നു പറഞ്ഞാണ് മാധുരി ഇതു പോസ്റ്റ് ചെയ്തത്. 

maduri-joseph-heroine-1
maduri-joseph-heroine-2

‘ഒരുപാട് മോശം മെസേജുകൾ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാൽ ഈ ചോദ്യത്തിനു മാത്രം മറുപടി നൽകാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാൻ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു.’ 

Joseph Malayalam Movie Actress Madhuri

‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽഎനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.’ മാധുരി പറഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ സജീവമായ മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അവിടെ പങ്കു വച്ചിരുന്നു. പലതും അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ളതായിരുന്നു. ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറുന്നത്. ആ ചിത്രത്തിലെ ചുംബനരംഗവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അനൂപ് മേനോൻ നായകനായി എത്തിയ മെഴുകുതിരി അത്താഴങ്ങൾ ആണ് മാധുരിയുടെ ആദ്യ ചിത്രം.