Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ രോമാഞ്ചിതരാക്കി ആ ടൈറ്റിൽ കാർഡ്: വിഡിയോ

rajni-title-card

രജനീകാന്ത് സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ആദ്യമെത്തുന്ന ടൈറ്റിൽ കാർഡ്. തകർപ്പൻ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സൂപ്പർസ്റ്റാർ രജനി എന്നെഴുതി വരുന്നതോടെയാണ് ആരാധകരുടെ ആഘോഷങ്ങൾ മൂർധന്യത്തിലെത്തുന്നത്. 2.0യിൽ 3–ഡി ഇഫക്റ്റിലുള്ള കാർഡാണ് ശങ്കർ രജനിക്കായി ഒരുക്കിയിരിക്കുന്നത്. 2.0യുടെ തീയറ്ററിൽ നിന്നു പകർത്തിയ ടൈറ്റിൽ കാർഡ് വിഡിയോ വൈറലാണ്. 

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ രജനീകാന്ത് തന്റെ ചിത്രങ്ങളിലെ ടൈറ്റിൽ കാർഡുകളെക്കുറിച്ച് മനസ്സു തുറന്നിരുന്നു. ‘സൂപ്പർസ്റ്റാർ എന്ന ശബ്ദത്തോടുകൂടിയ ടൈറ്റിൽ കാർഡ് എനിക്കു തന്നത് സുരേഷ് കൃഷ്ണയാണ്. അണ്ണാമലൈ ചിത്രത്തിന് വേണ്ടിയാണ് ഇത് ആദ്യം ഉപയോഗിക്കുന്നത്. ഒരു സർപ്രൈസ് എനിക്കായി ഈ സിനിമയിൽ വെച്ചിട്ടുണ്ടെന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങളുടെ ആരാധകർ ഇത് ആഘോഷമാക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ ആ സിനിമ കാണുന്ന സമയത്താണ് ഞാനും ഈ ടൈറ്റിൽ കാർഡ് കാണുന്നത്.’ രജനി പറഞ്ഞു.

2.0–യിലെ ടൈറ്റിൽ കാർഡ് വിഡിയോ സ്പെഷൽ എഫക്റ്റുകളിലെ അതിനൂതനവിദ്യ ഉപയോഗിച്ച് തയാറാക്കിയതാണ്. ചിത്രത്തിന്റെ മറ്റു ടൈറ്റിലുകളിലും ഇതേ രീതിയിൽ തന്നെയാണ് കാണിച്ചിരിക്കുന്നത്.