നടൻ ഗീഥാ സലാം അന്തരിച്ചു

പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം (73 )നിര്യാതനായി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം.

നാടകനടനായാണ് അബ്ദുൾ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിലും സജീവമായിരുന്നു. എണ്‍പതിലധികം സിനിമകങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചീരാജാവ്‌, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിവ പ്രധാനസിനിമകൾ.

പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരു സലാം നാടകരംഗത്ത് സജീവമാകാൻ ജോലി രാജിവയ്ക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഗീഥാ തിയറ്റഴ്സിൽ അഞ്ചു വർഷം അഭിനയിച്ചു.

ഭാര്യ: റഹ്മാബീവി. മക്കൾ: ഹഹീർ, ഷാൻ. കബറടക്കം വ്യാഴാഴ്ച്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബറിസ്ഥാനില്‍.