മീശ പിരിച്ച് ചാക്കോച്ചൻ; അള്ള് രാമേന്ദ്രൻ ടീസർ

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അള്ള് രാമേന്ദ്രന്‍റെ ടീസര്‍ റിലീസ് ചെയ്തു. ചാക്കോച്ചന്റെ മാസ് ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം. അള്ള് രാമേന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. മീശ പിരിച്ചെത്തുന്ന രാമേന്ദ്രന്റെ മാസ് ഡയലോഗ് കൂടി ചേരുമ്പോൾ ആരാധകരും ആവേശത്തിലാകുന്നു. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.

ബിലഹരിയാണ് സംവിധാനം. വെറും 25,000 രൂപ മുതല്‍മുടക്കില്‍ പോരാട്ടം എന്ന ചിത്രം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് ബിലഹരി.

ആഷിക്ക് ഉസ്മാൻ നിർമാണം. ചാന്ദ്നി ശ്രീധരൻ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ.