ജേക്കബിന്റെ വില്ലൻ വീണ്ടും നിവിനൊപ്പം

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് അശ്വിൻ കുമാര്‍. അശ്വിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ആ ചിത്രം.

വെളളിത്തിരയിലെ അരങ്ങേറ്റം ഗംഭീരമാക്കിയ താരം വീണ്ടും നിവിൻ പോളിക്കൊപ്പം ഒന്നിക്കുന്നു. നിവിനെ നായകനാക്കി ഗൗതം രാമചന്ദ്രൻ ഒരുക്കുന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ അശ്വിന്റെ അഭിനയം കണ്ടാണ് സംവിധായകൻ ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്.

ഈ സിനിമയിൽ വില്ലൻ കഥാപാത്രമല്ലെന്നും എന്നാൽ സിനിമയിൽ പ്രധാനപ്പെട്ട വേഷങ്ങളിലൊന്നാണെന്നും അശ്വിൻ പറയുന്നു. ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മി പ്രിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ദുബായിയിൽ സ്ഥിരതാമസമാക്കിയ അശ്വിൻ ഒരു സ്റ്റേജ് ആർടിസ്റ്റ് ആണ്. മിമിക്രി ആർട്ടിസ്റ്റുമൊക്കെയായി സ്റ്റേജ് പെർഫോമൻസ് ചെയ്ത് വരുന്ന അശ്വിൻ കുമാർ ദുബായിയിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയാണ്.