സ്ക്രീനിലെ കെട്ടിപ്പിടുത്തം ബുദ്ധിമുട്ടാ: മഡോണ

പ്രേമം സിനിമയിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും മഡോണ കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയകാലം കൊണ്ട് മൂന്ന് തെന്നിന്ത്യൻ ഭാഷകളിലും യുവനായിക അഭിനയിച്ച് കഴിഞ്ഞു.

തമിഴിൽ വിജയ് സേതുപതിക്കൊപ്പം വീണ്ടും അഭിയനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മഡോണ. വിജയ്‌യോടൊപ്പം അഭിനയിക്കാൻ വളരെ എളുപ്പമാണെന്നും നല്ലൊരു വ്യക്തിത്വമാണെന്നും മഡോണ പറയുന്നു.

തിരക്കേറിയ താരമായി മാറിയെങ്കിലും ഗ്ലാമർ വേഷങ്ങള്‍ ചെയ്യാൻ മഡോണയ്ക്ക് താല്‍പര്യമില്ല. ‘ഗ്ലാമർ വേഷങ്ങളോ അഭിനേതാക്കളുമായി തൊട്ടുരുമി അഭിനയിക്കാനോ പറ്റില്ലെന്ന് ആദ്യമേ തന്നെ ആളുകളോട് പറയും. നിലവിലെ സാഹചര്യത്തിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ സാധിക്കില്ല.

കാമറയ്ക്ക് മുന്നില്‍ ഒരാൾ എന്നെ കെട്ടിപ്പിടിക്കുന്നതു വരെ എന്നെ അസ്വസ്ഥയാക്കും. ഒരുപക്ഷേ സുഹൃത്തുക്കളില്‍ ആരെങ്കിലുമാണെങ്കിൽ അത് പ്രശ്നമല്ല. മഡോണ പറഞ്ഞു.

സ്ക്രീനിൽ തൊട്ടുരുമി അഭിനയിക്കുന്നതിനോട് എതിരല്ല ഞാൻ. അത്തരം രംഗങ്ങൾ ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന താരങ്ങളുമുണ്ട്. അത് വളരെ മനോഹരമാക്കുന്നവരും. എന്നാൽ ഞാനവരിൽപെടില്ലെന്നെ പറഞ്ഞൊള്ളൂ. മഡോണ വ്യക്തമാക്കി.

പ്രേമം തെലുങ്കിൽ നാഗചൈതന്യയ്ക്കൊപ്പമുള്ള അഭിനയം രസകരമായിരുന്നെന്നും നടി പറയുന്നു. ഫ്രണ്ട്‍ലി ആക്ടറാണ് നാഗ ചൈതന്യ. എനിക്ക് തെലുങ്ക് അറിയില്ലാത്തതിനാൽ അദ്ദേഹം പറയുന്ന തമാശകൾ പകുതി മനസ്സിലാക്കാൻ സാധിച്ചില്ല. തെലുങ്ക് ഭാഷ കുറച്ച് ബുദ്ധിമുട്ടാണ്. മഡോണ പറഞ്ഞു.