എന്നെ ഡോക്ടറെന്ന് വിളിക്കാറായിട്ടില്ല: സായി പല്ലവി

അറുപത്തിമൂന്നാമത് ഫിലിംഫെയർ പുരസ്കാരത്തിൽ മലയാളത്തിലെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് സായി പല്ലവിയായിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണ് ഈ പുരസ്കാരമെന്ന് സായി പറയുന്നു. എല്ലാ ക്രെഡിറ്റും അൽഫോൻസ് പുത്രനാണെന്നും അദ്ദേഹമില്ലെങ്കിൽ ഇതൊന്നും സംഭവിക്കില്ലെന്നും സായി പറയുന്നു. പ്രേമം നായകൻ നിവിൻ പോളിക്ക് നന്ദി പറയാനും സായി മറന്നില്ല.

ജോർജിയയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ സായിയെ ഇനി ഡോക്ടറായും കാണാം. എന്നാൽ തന്നെ ഇപ്പോഴും ഡോക്ടറെന്ന് വിളിക്കാറായിട്ടില്ലെന്നാണ് സായി പറയുന്നത്. ജോർജിയയിൽ നിന്ന് പഠനം പൂർത്തിയാക്കിയെങ്കിലും നാട്ടിൽ ഒരു പരീക്ഷ കൂടി സായിക്ക് ബാക്കിയുണ്ട്. അതോടെ പൂർത്തിയായാലേ തനിക്ക് തന്നെ തന്നെ ഡോക്ടറെന്ന് വിളിക്കാനാകൂ എന്നും സായി പറഞ്ഞു. അതുകൊണ്ട് സായി ഇപ്പോൾ വലിയ ടെൻഷനിലുമാണ്.