വടക്കൻ സെൽഫി റീമേയ്ക്കിൽ നിവിൻ പോളി ഇല്ല

കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ സെൽഫി തമിഴ് റീമേയ്ക്കിന് ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി അഭിനയിച്ച ചിത്രത്തിൽ നിവിൻ, അജു, നീരജ് തുടങ്ങിയ യുവതാരങ്ങളാണ് അണിനിരന്നത്.

നവാഗതനായ പ്രജിത് ആയിരുന്നു സംവിധാനം. പ്രജിത് തന്നെയാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. ജനുവരിയിൽ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. വിനീതിന്റെ ജേക്കബിന്റെ സ്വർഗരാജ്യം ചിത്രീകരണം പൂർത്തിയായ ശേഷം തമിഴ് റീമേയ്ക്ക് തുടങ്ങും. ചിത്രത്തിൽ നിവിൻ പോളിയ്ക്ക് പകരം മറ്റൊരു താരമാകും തമിഴിൽ നായകനായി എത്തുക.