Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപർണ ഇനി ഓട്ടോഡ്രൈവർ

aparna-auto

അപർണ ബാലമുരളി ഇനി ഓട്ടോഡ്രൈവർ. ആസിഫ് അലി നായകനാകുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലാണ് ഓട്ടോഡ്രൈവറായി അപർണ എത്തുന്നത്. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ പുരോഗമിക്കുന്നു.

ആമേൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം. ചെമ്പൻ വിനോദ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.