പോ മോനേ, ജഗദീഷേ; കിടിലൻ മറുപടിയുമായി ബി ഉണ്ണികൃഷ്ണൻ

മോഹൻലാലിനെ ബ്ലാക്മെയ്ൽ ചെയ്താണ് ഗണേഷ് കുമാർ പ്രചാരണത്തിനിറക്കിയതെന്ന് ജഗദീഷിന്റെ ആരോപണത്തോട് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ‘ബ്ലാക്ക്‌മെയിലോ?? പോ മോനേ, ജഗദീഷേ’...എന്നായിരുന്നു ഈ വിഷയത്തിൽ ബി ഉണ്ണികൃ്ഷണൻ പ്രതികരിച്ചത്.‌‌

മോഹന്‍ലാൽ വന്നിതിന്റെ പിന്നിൽ ഗണേഷിന്റെ ബ്ലാക്മെയിലിങ് ആണോയെന്ന് പലരും തന്നോട് ചോദിച്ചെന്നും എന്തു ബ്ലാക്ക്മെയിൽ ആണെന്നുള്ളത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണമെന്നുമാണ് ജഗദീഷ് പറഞ്ഞത്. മഹാനായ ഒരു നടനെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് പറയുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ബ്ലാക്ക്മെയിൽ ചെയ്താണ് മോഹൻലാലിനെ പത്തനാപുരത്തുനിന്ന് എത്തിച്ചതെന്ന് ഒരു മാധ്യമത്തിൽ നിന്നാണ് വിളിച്ചുപറഞ്ഞത്. താൻ അത്തരത്തിലൊരു ആരോപണവും ഉന്നയിക്കുന്നില്ല. മോഹൻലാലിനെ പോലെ ഒരു വലിയ നടനെ അത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് എത്തിച്ചതെങ്കിൽ അത് മോശമാണെന്നും ജഗദീഷ് പറഞ്ഞു