ഒരു നിവിന്‍ പോളി ചിത്രം എങ്ങനെ ഉണ്ടാക്കാം ?

സ്‌കൂള്‍ കാലം, കുറച്ച് ഊളന്മാരായ കൂട്ടുകാര്‍, ഒരു സൈക്കില്‍, ഒരു പൈങ്കിളി പ്രേമം , നാടിനും വീടിനും വേണ്ടാത്തവരാകുന്നു, അവസാനം ഒരു ജോലി, നായകന്‍ സാധാരണ ജീവിതത്തിലേക്ക്...ഇത്രയുമായാല്‍ നിവിന്‍ പോളി ചിത്രം പൂര്‍ണമായി. ഒരു നിവിന്‍ പോളി ചിത്രത്തില്‍ സ്ഥിരമായി കണ്ടുവരുന്ന ചില കാഴ്ചകള്‍ ഉള്‍ക്കൊള്ളിച്ചൊരുക്കിയ സ്പൂഫ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

നിവിന്‍ പോളി ചിത്രങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന പ്രത്യേകതകളെ കൃത്യമായി വിലയിരുത്തി എങ്ങനെ ഒരു നിവിന്‍ പോളി ചിത്രം നിര്‍മിക്കാമെന്ന സ്പൂഫ് വീഡിയോ ഒരുക്കിയിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാര്‍. ഹൗ ടു മെയ്ക്ക് എ നിവിന്‍ പോളി മൂവി എന്നാണ് വിഡിയോയുടെ പേര്. ഈ വീഡിയോയുടെ ആശയവും ആവിഷ്‌ക്കാരവും നടത്തിയിരിക്കുന്നത് രാഹുല്‍ ഹരിഹരനാണ്.

യൂട്യൂബില്‍ ഇതുവരെ 191,991 ആളുകള്‍ കണ്ടു വിഡിയോ കഴിഞ്ഞു. തട്ടത്തിന്‍ മറയത്ത് പ്രേമം, 1983, നേരം, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.