Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിമനസ്സുകൾ കീഴടക്കി ജോ ആൻഡ് ദ് ബോയി

Jo and the boy

ക്രിസ്മസ് ചിത്രങ്ങളിൽ മികച്ച പ്രതികരണം നേടി ജോ ആൻഡ് ദ് ബോയി മുന്നേറ്റം തുടരുന്നു. കുട്ടികൾക്കു മാത്രമല്ല പ്രായഭേദമന്യേ എല്ലാവരേയും രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു ചിത്രം ക്രിസ്മസ് സമ്മാനമായി നൽകാൻ കഴിഞ്ഞതിൽ റോജിൻ തോമസിനും ജോ ആൻഡ് ദ് ബോയി ടീമിനും അഭിമാനിക്കാം. മഞ്ജുവാര്യരുടെ മികച്ച ഒരു വേഷം തന്നെയാണ് ജോ. കുട്ടികൾക്കിയിലെ ആരാധനാ കഥാപാത്രമായ സനൂപ് ക്രിസ് ആയി തകർത്തഭിനയിച്ച് ഏതു കഥാപാത്രമാകാനും തനിക്ക് അനായാസം സാധ്യമാകുമെന്ന് തെളിയിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിലും ജോയ്ക്ക് ഗംഭീര വരവേൽപ്പാണ് നൽകിയിരിക്കുന്നത്. ക്രിസ്മസ് ചിത്രങ്ങളിൽ കഥയിലും അവതരണത്തിലും ജോ പുതുമ പുലർത്തി. വെറുതേ കണ്ടു മറക്കുന്നതിനു പകരം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതിലെ സംഭാഷണങ്ങൾ. തിരക്കഥയ്ക്കു പുറമേ മറ്റൊരു പ്ല്സ് പോയിന്റാണ് ചിത്രവുമായി ഇഴുകി ചേർന്നുള്ള മനോഹരമായ വിഷ്വലുകൾ. മ്യൂസിക്കും ബിജിഎമ്മും കൂടുതൽ യോജിച്ച രീതിയിൽ നൽകിയിരിക്കുന്നു. ചിത്രത്തിലെ മുൻനിര താരങ്ങളുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. ജോയായി മഞ്ജു വാര്യരും ക്രിസ് ആയി സനൂപും മികച്ച പ്രകടനം കാഴ്ച വച്ചതായി ഒരു ആരാധകൻ പറയുന്നു.

ചിത്രത്തിന്റെ റിവ്യു വായിക്കാം

ആദ്യകാല ചിത്രങ്ങളിലുള്ള മഞ്ജുവാര്യരുടെ അതേ ആകർഷണശക്തിയും ആർജവവുമെല്ലാം ജോ ആൻഡ് ദ് ബോയിയിൽ കാണാൻ സാധിക്കും. അതേ എനർജിയും നിഷ്കളങ്കതയുമെല്ലാം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സനൂപ് സാധാരണ പോലെ തന്നെ തകർത്തഭിനയിച്ചിട്ടുണ്ട്. ജോയുടെ സുഹൃത്തായി വേഷമിട്ട കിരൺ തുടക്കക്കാരനെന്ന നിലയിൽ മികച്ചു നിന്നു. എന്നാൽ ചില രംഗങ്ങളിൽ കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് തോന്നി.

jo-comments

റൊമാൻസ്, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ കാണാമെന്നതാണ് സാധാരണ ചിത്രങ്ങളിൽ നിന്ന് ജോയെ വ്യത്യസ്തമാക്കുന്നത്. എല്ലാവരുടെയും സ്വപ്നം സപലമാക്കാനുള്ള നല്ലൊരു സന്ദേശം നൽകിയാണ് ജോ ആൻഡ് ദ് ബോയി അവസാനിക്കുന്നതും. ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.

ജോ ആൻഡ്‌ ദി ബോയ്‌ : ഒരു മായാലോകത്ത് നടക്കുന്ന കാർട്ടൂണ്‍ കഥാപാത്രങ്ങളുടെ കഥാവിഷ്കാരം എന്ന് തോന്നിപ്പിക്കും വിധം മനോഹരമായ ദൃശ്യമികവിൽ ഒരുക്കിയ ഒരു ഫീൽ ഗുഡ് മൂവി . കൂടുതൽ താര ആഡംബരങ്ങളുടെ ബഹളം ഇല്ലാത്തതു കൊണ്ട് തന്നെ പ്രതീക്ഷകളുടെ ഭാരവും തെല്ലു കുറവായിരുന്നു. മങ്കിപെൻ കുഞ്ഞുമനസുകളുടെ നന്മയാണ് പറഞ്ഞതെങ്കിൽ ഇവിടെ ജോ സ്വപ്നം കാണുവാനും അതിനായി പരിശ്രമിക്കുവാനുമാണ് പഠിപ്പിക്കുന്നതെന്നും ഉള്ള അനുവങ്ങളും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

Jo And The Boy | Manju Warrier & Sanoop Santhosh | Exclusive Interview | Manorama Online

ക്രിസ്മസിനെത്തിയ ചിത്രങ്ങളിൽ "മങ്കി പെൻ" ടീമിന്റെ മഞ്ജു വാര്യർ ചിത്രം "ജോ ആൻഡ്‌ ദി ബോയ്‌ " ഒരു ഉഗ്രൻ ഫാമിലി എന്റെർറ്റൈൻ മൂവി ആണ് . കുട്ടികൾ തീർച്ചയായും കാണേണ്ട സിനിമയാണ് . കഥയിൽ പുതുമയുള്ള ചിത്രമാണ്‌ ജോ ആൻഡ്‌ ദി ബോയ്‌ . പഴയ ചുറുചുറുക്കുള്ള മഞ്ജു ചേച്ചിയെ തിരിച്ചു കിട്ടിയതിൽ നമുക്ക് സന്തോഷിക്കാം മഞ്ജുവിന്റെയും സനൂപിന്റെയും അഭിനയം തീർച്ചയായും അഭിനന്ദനാർഹം തന്നെ . നീൽ ഡി കുന്ഹാന്റെ ഡി ഒ പി യും റോജിൻ തോമസിന്റെ സംവിധാനവുമാണ്‌ എടുത്തു പറയേണ്ട മറ്റൊന്ന് . രാഹുൽ സുബ്രമണ്യന്റെ സംഗീതം ഇല്ലാതെ സിനിമ പൂർത്തിയാകില്ല .സിനിമയിലെ ഗാനങ്ങളെല്ലാം അതിമനോഹരമാണ് . നിങ്ങൾ തീർച്ചയായും ജോ ആൻഡ്‌ ദി ബോയ്‌ മൂവി കാണണം . SEE THE HAPPINESS AND ENJOY YOUR CHRISTMAS AND NEW YEAR. ഇങ്ങനെ ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ് ജോയും ബോയിയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.