Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കത്തിൽ വീട് വിട്ട് കനിഹ

kaniha-home

തമിഴ്നാട്ടിലെ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നടി കനിഹയും കുട്ടികളും വീടു വിട്ടു. കനത്ത മഴയെ തുടർന്ന് വൻനാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. തോരാമഴയിൽ ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ദിവസങ്ങളായി കനിഹയും കുട്ടികളും വീട്ടിൽ തന്നെയായിരുന്നു. ഇനിയും അവിടെ തുടരാനാവാത്ത അവസ്ഥയെത്തിയപ്പോൾ നടി തന്നെയാണ് വീടു വിടുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ മഴയാകും വരുന്ന നാലു ദിവസങ്ങളിൽ പെയ്യുകയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ആശങ്കിയിലാണ് സംസ്ഥാനം. വടക്കു കിഴക്കൻ മൺസൂണിനൊപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടതാണു കാരണം.

KANIHA