പ്രളയക്കെടുതിയില്‍ തളരാതെ കനിഹ

ചെന്നൈയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടവർക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിന്റെ തിരക്കിലാണ് കനിഹയും കുടുംബവും. കനിഹയുടെ വീട്ടിൽ രണ്ടടിയോളം വെള്ളം കയറിയ നിലയിലാണ്.

വെളളപ്പൊക്കത്തിന്റെ ഭീകരത കാണിക്കുന്ന ദൃശ്യങ്ങൾ വിഡിയോ ആയി കനിഹ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസകേന്ദ്രത്തിലെത്തി കനിഹ ആളുകൾക്ക് വസ്ത്രങ്ങളും മരുന്നുകളും നൽകി കഴിഞ്ഞു. സര്‍ക്കാർ സ്കൂളുകളിലും പള്ളികളിലും ആയിരക്കണക്കിന് ആളുകളെയാണ് താമസിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ സഹായങ്ങള്‍ക്ക് നന്ദിയുണ്ടെന്നും, ഇവർക്കു വേണ്ടി സഹായിച്ച നിങ്ങള്‍ ഓരോരുത്തക്കർക്കും വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. കനിഹ പറഞ്ഞു.