വ്യാജപ്രേമത്തിനെതിരെ നിവിൻ പോളി

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നടന്‍ നിവിന്‍ പോളിയും രംഗത്തെത്തി. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വ്യാജപതിപ്പ് തടയുന്നതിനെതിരെ സിനിമാസംഘടനകള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നിര്‍മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് സംഘടനകളില്‍ നിന്നും രാജിവച്ച് പ്രതിഷേധിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നിവിനും രംഗത്തെത്തിയത്. നിവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

‘ നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു ??? ഇപ്പോള്‍ പ്രേമം ,,, നാളെ ?? ഈ പറയപെടുന്ന ‘സെല്‍സ്’ എല്ലാം , സത്യസന്ധമായി അന്വേഷിചിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ പണ്ടേ പൊക്കാമായിരുന്നു ,,, ഇന്ന് ഇത് "അന്‍വര്‍ റഷീദിനെയും" ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളെയും മാത്രം ബാധിക്കുന്ന കാര്യം ആണ്...നിവിന്‍ പറയുന്നു.

പക്ഷെ ഇത് നാളെ റിലീസ് ചെയ്യാന്‍ ഇരിക്കുന്ന എല്ലാ സിനിമകള്‍ക്കും ബാധകമാണ് ....സെന്‍സര്‍ കോപി ലീക്ക് ചെയ്തവനെ കണ്ടു പിടിക്കണം , ഇന്ന് നിങ്ങൾ മൗനം പാലിച്ചാൽ , നാളെ ഇതേ ആവശ്യത്തിനായി നിങ്ങൾ ശബ്ദം ഉയർത്തുമ്പോൾ ആരും കൂടെ ഉണ്ടാകില്ല. ഇത് നമ്മുടെ സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്. നിവിന്‍ പറഞ്ഞു.