പ്രേമം സ്റ്റൈലില്‍ ഓണം ആഘോഷിച്ച് നിവിന്‍ പോളി

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രേമം സിനിമ ഒരുപാട് തരംഗങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ചു. മലരും ജോര്‍ജും മേരിയും സെലിനുമൊക്കെ മലയാളികളുടെ പ്രിയപ്പെട്ടവരായി. ജോര്‍ജിന്‍റെ താടിയാണ് യുവാക്കള്‍ക്ക് ഇടയില്‍ തരംഗമായതെങ്കില്‍ പിന്നീട് കൊളേജുകളിലും മറ്റു ആഘോഷങ്ങളിലും കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും സ്ഥിരം കാഴ്ചയായി.

ഇപ്പോഴിതാ സാക്ഷാല്‍ ജോര്‍ജും ഓണം ആഘോഷിച്ചത് ‘പ്രേമം’ സ്റ്റൈലില്‍ തന്നെ. കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസും അണിഞ്ഞ് മകന്‍ ദാവീദിനൊപ്പം നില്‍ക്കുന്ന ചിത്രം നിവിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.