നിവിൻ പോളി വില്ലനാകുന്നു

മലയാളത്തിന്റെ യുവതാരം നിവിൻ പോളി തമിഴകത്ത് വൻതിരിച്ചുവരവിനൊരുങ്ങുകയാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴ്പ്രേക്ഷകർക്കും പ്രിയങ്കരനായി മാറിയ താരം വില്ലനായാണ് ഇവിടെ അരങ്ങേറ്റം നടത്തുന്നത്.

വാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിത്തിലാണ് നിവിന്‍ പോളി നെഗറ്റിവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാന്തെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

നാസര്‍ ഉള്‍പ്പെടെ തമിഴിലെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട് എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ പേരും നായികയെയും തീരുമാനമായിട്ടില്ല. തിരുച്ചെന്തൂരിലും തൂത്തുക്കുടിയിലുമായാണ് ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാംഘട്ടം കൊല്‍ക്കത്തയിലും പുവാറിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കും. ചിത്രത്തിന്റെ കന്നട പതിപ്പില്‍ സംഗീതം ചെയ്ത അജ്‌നീഷ് തന്നെയാണ് തമിഴ് പതിപ്പിന്റെയും സംഗീതം. പാണ്ഡി കുമാറാണ് കാമറ.