അൽത്താഫ് ചിത്രത്തിൽ വിദ്യാർഥിയായി നിവിൻ

നിവിൻ, അൽത്താഫ്

പ്രേമം സിനിമയിൽ മേരിയുടെ കൂട്ടുകാരനായി വേഷമിട്ട പയ്യനെ ഓർക്കുന്നില്ലേ ? അൽത്താഫ് എന്ന ആ പയ്യനാണ് നിവിൻ പോളിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

അൽത്താഫ് ഒരുക്കുന്ന ചിത്രത്തിലും വിദ്യാർഥിയായാണ് നിവിൻ പോളി എത്തുന്നത്. പ്രേമത്തിലെ ജോര്‍ജിനെ പോലെ തന്നെ കുസൃതിനിറഞ്ഞ കഥാപാത്രം.

കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങി പ്രേമത്തില്‍ അഭിനയിച്ച ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ ചിത്രത്തിലും എത്തുന്നുണ്ട്. ‍ഇവരെ കൂടാതെ സൈജു കുറുപ്പ്, അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ സജിനി തുടങ്ങിയവരും അഭിനയിക്കുന്നു.