നയൻതാരയെ മലേഷ്യൻ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

തെന്നിന്ത്യൻ സുന്ദരി നയൻതാരയെ മലേഷ്യൻ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. വിക്രം നായകനാകുന്ന ഇരുമുഗൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിൽ എത്തിയതായിരുന്നു നയൻസ്. എന്നാൽ മലേഷ്യൻ വിമാനത്താവളത്തിൽ നടിക്ക് നേരിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളും.

പാസ്പോർട്ടിലെ പേരിൽ കണ്ടെത്തിയ വ്യത്യാസത്തെ തുടർന്ന് നടിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ വിഷയം കാരണം വ്യാഴാഴ്ച വൈകിട്ട് മുതൽ വെള്ളിയാഴ്ച രാവിലെ വരെ താരത്തിന് എയർപോർട്ടിൽ തന്നെ നിൽക്കേണ്ടി വന്നെന്നാണ് റിപ്പോർട്ട്. ഡയാനമറിയം കുര്യൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്.

പാസ്പോർട്ടിൽ നയൻതാര എന്നായിരുന്നു പേര് ചേർത്തിരുന്നത്. ഇതാണ് അധികൃതരെ കുഴപ്പിച്ചത്. മണിക്കൂറുകള്‍ നിന്ന ശേഷമാണ് പ്രശ്നങ്ങൾ തീർത്ത് താരത്തിന് പുറത്തിറങ്ങാനായത്.