പ്രേമം സിനിമയുടെ ട്രെയിലർ കാണണ്ടേ !

ഒരു ട്രെയിലർ പോലും ഇറങ്ങാതെ തിയറ്ററുകളിൽ റിലീസിനെത്തി വലിയ വിജയമായി മാറിയ സിനിമയാണ് പ്രേമം. റിലീസ് സമയത്ത് പോലും ഇറങ്ങാത്ത പ്രേമത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിനിമയുടെ അണിയറപ്രവർത്തരല്ല കേട്ടോ സിറിൽ ജോസഫ് എന്ന ആരാധകനാണ് ഈ ട്രെയിലറിന് പിന്നിൽ.

യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. രണ്ടര മിനുട്ടോളമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.