പാവാടയിൽ പൃഥ്വി വിജയ് ഫാൻ

മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ യുവനടൻ‌ പൃഥ്വിരാജ് വിജയ് ആരാധകനായി വേഷമിടുന്നു. വിജയ് ചിത്രമായ തുപ്പാക്കിയുടെ റിലീസ് ദിനം വലിയ കട്ടൗട്ടിൽ പൃഥ്വി ഹാരമണിയിക്കുന്നതും ഇടിയുണ്ടാക്കി ടിക്കറ്റ് വാങ്ങുന്നതുമുൾപ്പടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്. നേരത്തെ വൺവേ ടിക്കറ്റ് എന്ന ചിത്രത്തിൽ പൃഥ്വി കടുത്ത മമ്മൂട്ടി ആരാധകനായി അഭിനയിച്ചിട്ടുണ്ട്.

മണിയൻ പിള്ള രാജു നിർമിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ, ശോഭന, അനൂപ് മേനോൻ‌ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മാർത്താണ്ഡൻ ആണ് പാവാട സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.