‘പുലി’യ്ക്കായി ഒറിജിനല്‍ പുലിയെ തലസ്ഥാനത്ത് ഇറക്കും

തലസ്ഥാനത്ത് ഇളയദളപതിയുടെ പുതിയ ചിത്രം പുലിയുടെ റിലീസ് ആഘോഷമാക്കാനാണ് ആരാധകരുടെ തീരുമാനം. പുലിയുടെ സ്ക്രീനിൽ വിജയ് പുലിയായെത്തുമ്പോൾ പുറത്ത് ഒറിജിനൽ പുലിയുമായെത്താനാണ് ആരാധകരുടെ പരിപാടി. തൂത്തുക്കുടിയിൽ നിന്ന് ഇന്ന് ഒറിജിനൽ പുലിയെ തലസ്ഥാനത്തിറക്കുമെന്ന് ഫാൻസ് പറയുന്നു.

എങ്ങനെ എന്നറിയില്ല. പുലിയുമായെത്തുമെന്നാണ് ആരാധകർ പറയുന്നത്. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയുണ്ടു പോലും. ആ കടലാസ് ഇവിടെ കാണിക്കുമെന്നാണ് പറയുന്നത്. കാത്തിരുന്ന് കാണാം: പുലി ശരിക്കുള്ളതാണോ കടലാസു പുലിയാണോയെന്ന്.