നിവിൻ പോളിയെ അറിയില്ലെന്ന് പറഞ്ഞത് സത്യം, പക്ഷേ ; വിശദീകരണവുമായി ശാന്തികൃഷ്ണ

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായിക ശാന്തികൃഷ്ണ തിരിച്ചുവരുകയാണ്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ നിവിന്റെ അമ്മയായിട്ടാണ് ശാന്തികൃഷ്ണയുടെ മടങ്ങി വരവ്.

എന്നാൽ ഓഫർ വരുന്നത് വരെ നിവിന്‍ പോളിയെന്ന നടനെക്കുറിച്ച് കേട്ടിട്ടു പോലുമില്ലായിരുന്നുവെന്ന് ശാന്തികൃഷ്ണ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. നിവിൻ പോളി അത്ര വലിയ നടനൊന്നുമല്ല എന്ന മട്ടിലാണ് ട്രോളന്മാരുടെ ആക്രമണം. ശാന്തികൃഷ്ണയ്ക്കെതിരെയും സോഷ്യൽ മീഡിയയിൽ ട്രോള്‍ ആക്രമണം ഉണ്ടായി. എന്നാൽ ഇക്കാര്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ശാന്തികൃഷ്ണ വനിതയോട് തുറന്നു പറയുന്നു.

‘‘നിവിൻ പോളിയുടെ അമ്മ വേഷമാണ് സിനിമയിൽ. സത്യത്തിൽ എനിക്കു നിവിൻ പോളിയെ അറിയില്ലായിരുന്നു. നിവിനെ എന്നല്ല മലയാളത്തിലെയും തമിഴിലെയും പുതിയ തലമുറ സിനിമാ താരങ്ങളെ ആരെയും അറിയില്ല. അത്രമാത്രം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു ഞാൻ. സിഡിയിൽ പോലും സിനിമ കാണാത്ത,ടിവി കാണാത്ത അത്രയും ദൂരത്ത്. ഗൂഗിൾ ചെയ്തു നോക്കിയാണ് നിവിൻ ആരാണെന്ന് മനസിലാക്കിയത്. ഷൂട്ടിന് മുൻപ് ഒരു വർക് ഷോപ് ഉണ്ടായിരുന്നു. അവിടെ വെച്ചാണ് നിവിനെ നേരിട്ടു കാണുന്നത്. ഇക്കാര്യം ഞാൻ നിവിനോട് പറഞ്ഞപ്പോൾ നിവിൻ പൊട്ടിച്ചിരിച്ചു.’’ ശാന്തികൃഷ്ണ വനിതയോട് പറഞ്ഞു.

ശാന്തികൃഷ്ണയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്? വനിത കവർ ഷൂട്ട് വിഡിയോ കാണാം

സിനിമയിലേക്ക് വരാന്‍ കുടുംബം ഉപേക്ഷിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ശാന്തികൃഷ്ണ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാന്തികൃഷ്ണ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നത്. ജീവിതത്തിലെ അനുഭവങ്ങളും സിനിമയുമെല്ലാം തുറന്നു പറയുന്ന അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം