പ്രചാരണത്തിൽ ശ്രീയ്ക്ക് കൂട്ടായി ഭുവനേശ്വരിയും

ശ്രീശാന്തും ഭുവനേശ്വരിയും

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ്താരവുമായ ശ്രീശാന്ത് തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലാണ്. പ്രചാരണത്തിൽ ശ്രീയ്ക്കൊപ്പം ഭാര്യ ഭുവനേശ്വരിയുമുണ്ട്. ഭാര്യയുടെ സ്നേഹത്തെ പ്രകീർത്തിച്ച് ശ്രീശാന്ത് ഒരു ചിത്രവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിന് ഇടവേള നല്‍കി ശ്രീശാന്ത് ഒരു സിനിമയിലും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടീം ഫൈവ് എന്ന ചിത്രത്തിലാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ ബൈക്ക് അഭ്യാസിയായ അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. അഭിനയത്തിരക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്ന് ശ്രീശാന്ത് പറയുന്നു.