വിശ്വാസപൂര്‍വം മന്‍സൂര്‍ ട്രെയിലർ

വെര്‍ജിന്‍പ്ലസ് മൂവീസിനു വേണ്ടി പി.ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തില്‍ കെ.വി മോഹനന്‍ നിര്‍മിക്കുന്ന വിശ്വാസപൂര്‍വം മന്‍സൂര്‍ ട്രെയിലർ പുറത്തിറങ്ങി. യുവതാരങ്ങളായ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ജയകൃഷ്ണന്‍ കാവിലിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ തയ്യാറായിക്കിയിരുന്നത്. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ്മ, പ്രേംദാസ് ഗുരുവായൂര്‍ എന്നിവരെഴുതിയ പാട്ടുകള്‍ക്ക് രമേഷ് നാരായണന്‍ സംഗീതം നല്‍കുന്നു. യേശുദാസ് ചിത്ര, മധുവന്തി എന്നിവരാണ് ഗായകര്‍.

ആശാ ശരത്, സറീന വഹാബ്, രണ്‍ജി പണിക്കര്‍, വി.കെ ശ്രീരാമന്‍, ലിയോണി ലിഷോയ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ആകാശ്, സെയ്ഫ് മുഹമ്മദ് തുടങ്ങിയവരും അഭിനയിക്കുന്നു.