മണ്ണാങ്കട്ടയും കരിയലയും റിലീസിനൊരുങ്ങുന്നു

ബില്യൻ ഡോളർ പ്രൊഡക്ഷൻസിന്റെ ബാനറിൽ പോൾ തോമസും ഷെറിൻ എഡിസനും ചേർന്ന് നിർമിച്ച്, നവാഗതനായ അരുൺ സാഗര സംവിധാനം ചെയ്യുന്ന മണ്ണാങ്കട്ടയും കരിയലയും റിലീസിനൊരുങ്ങുന്നു. ഷൈൻ ടോം ചാക്കോ, സ്രിന്റ, സൈജു കുറുപ്പ്, ജോബി, സുധീർ കരമന, ഇന്ദ്രൻസ്, സാന്ദ്ര ജോസഫ് എന്നിവരാണ് പ്രധാനതാരങ്ങൾ.

അരുൺ തന്നെയാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.  സമകാലിക പ്രസക്തി ഉള്ള ഒരു സസ്പെൻസ് സിനിമയാണ് മണ്ണാങ്കട്ടയും കരിയിലയും. സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 18ന് തിയറ്ററുകളിലെത്തും.