ടൊവിനൊ ഇനി ലൂക്ക; സംവിധാനം അരുൺ ബോസ്

അരുൺ ബോസ്, ടൊവിനൊ

ടൊവിനൊ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ലൂക്ക. സിനിമയുടെ ടൈറ്റിൽലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. 

അഹാന കൃഷ്ണകുമാറാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ക്യാമറ നിമിഷ് രവി. സംഗീത സംവിധാനം സൂരജ് എസ് കുറുപ്പ്. 

സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് പ്രൊഡക്ഷന്‍ ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് ലൂക്ക നിര്‍മിക്കുന്നത്.