അസ്കർ അലിയുടെ 'ചെമ്പരത്തിപ്പൂവ്'; ഫസ്റ്റ്ലുക്ക്

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയെ നായകനാക്കി നവാഗതനായ അരുണ്‍വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചെമ്പരത്തിപ്പൂവ്'. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അജുവര്‍ഗ്ഗീസും, വിശാഖ് നായരും ചേർന്ന് ചിത്രത്തിലെ മറ്റ് രണ്ട്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികാനിരയില്‍ അതിഥിരവി (അലമാര ഫെയിം) പുതുമുഖമായ പാര്‍വ്വതി അരുണ്‍ എന്നിവരും അണിനിരക്കുന്നു. ഡ്രീംസ് സ്ക്രീൻസിന്റെ ബാനറില്‍ ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവർ ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ എഴ് ഗാനങ്ങളുണ്ട്. നവാഗതനായ ജിനിൽ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. എ.ആര്‍. രാകേഷും റിത്വിക്കുമാണ് സംഗീത സംവിധായകര്‍. സന്തോഷ് അണിമയാണ് ഛായാഗ്രാഹകന്‍.

വിജിലേഷ്,സുധീര്‍ കരമന, ദിനേശ്‌നായര്‍, സുനില്‍സുഖത, കോട്ടയം പ്രദീപ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ഈ ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. മാക്സ് ലാബ് ആണ് ചിത്രത്തെ തിയറ്ററുകളിൽ എത്തിക്കുന്നത്.