‘ചാണക്യതന്ത്രം’ മെനഞ്ഞ് ഉണ്ണി മുകുന്ദൻ; ഫസ്റ്റ്ലുക്ക്

അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ഉണ്ണിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് പോസ്റ്ററിന്റെ പ്രധാനആകർഷണം.

ശത്രുപക്ഷത്തെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ എത്തുന്നത്.  നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ഉണ്ണി മുകുന്ദനോടൊപ്പം ഒരു പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്. ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, സമ്പത്ത് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ആടുപുലിയാട്ടത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം.