സനൽ കുമാർ ചിത്രത്തിൽ ജോജുവും നിമിഷയും

പ്രേക്ഷക ശ്രദ്ധനേടിയ "ഒഴിവുദിവസത്തെ കളി"ക്കും, നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ "എസ് ദുർഗ്ഗ" യ്ക്കും  ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോല.

ജോജു ജോർജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണ മാത്യുവും ഷാജി മാത്യുവും ചേർന്ന് നിർമിക്കുന്നു. സിനിമയുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും.  

ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് ദാസും നിർവഹിക്കുന്നു. 

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിജു ആന്റണി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.