Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മറഡോണ’യായി ടൊവിനോ; ട്രെയിലർ

maradona-movie

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന മറഡോണയുടെ ട്രെയിലർ പുറത്ത്. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

Maradona - Official Trailer | Tovino Thomas, Sharanya | Vishnu Narayan | Sushin Shyam

ചെമ്പൻ വിനോദ് ആണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ശരണ്യ ആർ നായരൻ ആണ് നായിക. അങ്കമാലി ഡയറീസിൽ യൂ ക്ലാംബ് രാജനായി തകർത്താടിയ ടിറ്റോ വില്‍സൺ, പോർക് വർക്കിയായി അഭിനയിച്ച കിച്ചു വർക്കി, ചെമ്പൻ വിനോദ്, ബർജർ പട്ടേൽ, നിഷ്തർ അഹമ്മദ്, ലിയോണ, ജിൻസ് ഭാസ്കർ, നിരഞ്ജൻ എന്നിവരാണ് മറ്റുതാരങ്ങള്‍. 

ആഷിക് അബു, ദിലീഷ് പോത്തൻ, സമീർ താഹിർ എന്നിവരുടെ അസോഷ്യേറ്റായിരുന്നു വിഷ്ണു. എസ്. വിനോദ് കുമാർ ആണ് നിർമാണം.  പേര് മറഡോണ എന്നാണെങ്കിലും ഈ ചിത്രത്തിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലെന്നും മറഡോണ എന്നത് കഥാപാത്രത്തിന്റെ വിളിപ്പേര് മാത്രമാണെന്നും സംവിധായകൻ വിഷ്ണു മനോരമ ഓൺലൈനിനോട് പറഞ്ഞു. 

ലിജോ ജോസ് പല്ലിശേരി, ദിലീപ് പോത്തൻ എന്നിവരുടെ അസോഷ്യേറ്റായിരുന്ന കൃഷ്ണമൂർത്തിയാണ് തിരക്കഥ. ഛായാഗ്രഹണം ദീപക് ഡി മേനോൻ. സംഗീതം സുഷിൻ ശ്യാം. കലാസംവിധാനം സാബു മോഹൻ. കോസ്റ്റ്യൂംസ് പ്രവീൺ വർമ.