വീണ്ടും ഞെട്ടിച്ച് ജയസൂര്യ; മേരിക്കുട്ടി പുതിയ ട്രെയിലർ

അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച് വീണ്ടും ജയസൂര്യ. ‘ഞാൻ മേരിക്കുട്ടി’യുടെ പുതിയ ട്രെയിലർ ശ്രദ്ധനേടുന്നത് ജയസൂര്യയുടെ മിന്നുന്ന പ്രകടനത്തിലാണ്. ഒരു ട്രാൻസ്‌വിമന്റെ കഥ പറയുന്ന ചിത്രം രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്നു.

മേരിക്കുട്ടിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് സിനിമയിലുള്ളതെന്നും മറ്റുളളവര്‍ക്ക് പ്രചോദനമാകുന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നും ടീസര്‍ വ്യക്തമാക്കുന്നു. 

ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. മലയാള സിനിമയിലെ ഹിറ്റ് കൂട്ട് കെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 

പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം, പ്രേതം എന്നിവയും ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. മേരിക്കുട്ടി ജൂൺ 15ന് തിയറ്ററുകളിലെത്തും.