ഒരു യമണ്ടൻ പ്രേമകഥയുമായി ദുൽഖർ

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ചിത്രീകരണം ആരംഭിച്ചു. ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുല്‍ഖര്‍ ജൂലൈ ആറിന് ജോയിൻ ചെയ്തു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് തിരക്കഥ.

ദുല്‍ഖറിനൊപ്പം സലീം കുമാർ‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും. സംഗീതം നാദിർഷ. പി സുകുമാർ ഛായാഗ്രഹണം. ഫോർട്ട്കൊച്ചിയാണ് പ്രധാനലൊക്കേഷൻ.