പൊട്ടിച്ചിരിപ്പിക്കാൻ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ വരുന്നു

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ ഉടനെത്തും. ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരന്‍. ചിത്രം പറയുന്നത് ഒരു യുവത്വത്തിന്‍റെ  കഥയാണ്. 

പുതുതലമുറയുടെ യൂറോപ്പ് ഭ്രമം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും , കാഴ്ചപ്പാടുകളുമാണ് സിനിമയുടെ പ്രമേയം. നഗരത്തിലെ അഞ്ചു സെന്റിലെ ഭീകര കർഷകനായ ജോസഫിന്റെയും മേരിയുടെയും മക്കളാണ് സാം ജോസഫും ടോം ജോസഫും. വർഷങ്ങൾക്ക് മുൻപ് കുടുംബവുമായി ഒത്ത് ജീവിക്കാൻ വേണ്ടി യൂറോപ്പ് ഉപേക്ഷിച്ച് നാട്ടിൽ എത്തി ജീവിതം കരുപിടിപ്പിച്ച ജോസഫിന്റെ മക്കളാകട്ടെ, പഠനം പൂർത്തിയാക്കിയപ്പോൾ യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിക്കുകയാണ്. ഒരു കാരണവശാലും ഇരുവരും പോകരുത് എന്ന് ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ. പോയേ തീരൂ എന്ന വാശിയിൽ മക്കളും.

ഇതേ സമയം ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ട് പെൺകുട്ടികളാണ് പ്രായോഗികമായ സമീപനം ഇവരുടെ ജീവിതത്തെയും ആഗ്രഹങ്ങളെയും എപ്രകാരം സ്വാധീനിക്കുന്നുവെന്നും തുടർന്ന് തീർത്തും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലേക്ക് ഇരുവരുടെയും ജീവിതം മാറിമറിയുന്നതുമായ ഗൗരവകരമായ കാര്യം രസകരമായി പ്രതിപാദിക്കുന്നതാണ് സിനിമ.

സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഡഗ്ലസ്സ് ആണ്.നേവിസ് സേവ്യർ, സിജു മാത്യു, സഞ്ജിത വി എസ് എന്നിവർ ചേർന്ന് നിർമാണം നിർവഹിച്ചിരിക്കുന്നു. കഥ തിരക്കഥ സംഭാഷണം ജോസ് ജോണും ജിജോ ജസ്റ്റിനും ചേർന്ന് തയാറാക്കിയിരിക്കുന്നു. ക്യാമറ പവി കെ പവൻ. ഗാനരചന ഹരിനാരായണൻ, സംഗീതം ദീപക് ദേവ്, എഡിറ്റിങ് നൈഫൽ അബ്ദുള്ള.

മറ്റ് അഭിനേതാക്കൾ: അജു വർഗീസ്, രഞ്ജി പണിക്കർ, രാഹുൽ മാധവ്, മാലാ പാർവ്വതി, വിഷ്ണു ഗോവിന്ദൻ, സാജു നവേദയ, മറിമായം ശ്രീകുമാർ, തനൂജ കാർത്തിക്, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ്.