ടൊവീനോയുടെ മാസ്മരിക പ്രകടനം; കുപ്രസിദ്ധ പയ്യൻ ടീസർ

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ടീസർ എത്തി. ആക്​ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവിനോ എത്തുകയെന്നത് ഉറപ്പിക്കുന്നതാണ് പുതിയ ടീസര്‍. 

ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം നവംബര്‍ ഒന്‍പതിന് തീയറ്ററുകളിലെത്തും.