ധ്യാനും ലിച്ചിയും അജുവും; സച്ചിൻ ടീസർ

ധ്യാന്‍ ശ്രീനിവാസൻ , അജു വർഗീസ് , അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റെ ടീസർ പുറത്തിറങ്ങി. ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ എന്നിവരാണ് മറ്റു താരങ്ങൾ.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റർടെയ്നറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രം ജനുവരിയിൽ തിയറ്ററുകളിലെത്തും.