Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജൻ നിർമാണം; വിഷ്ണു നായകൻ; നിത്യഹരിത നായകൻ ട്രെയിലർ

nithyaharitha-nayakan

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘നിത്യഹരിത നായകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്.

Nithya Haritha Nayakan Official Trailer | Vishnu Unnikrishnan | Dharmajan Bolgatty

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് നിത്യഹരിതനായകന്‍. ഏറെനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കിട്ടിയ ഹൃദ്യമായൊരു കഥയില്‍ നിന്നാണ് നിത്യഹരിത നായകനെ രൂപപ്പെടുത്തുന്നതെന്ന് സംവിധായകന്‍ ബിജുരാജ് പറയുന്നു. പാലായില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പവി .കെ പവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്. ക്യാമറ പവി കെ.പവന്‍. ചിത്രം നവംബർ 16ന് റിലീസ് ചെയ്യും.