നവജിത് നായകനാകുന്നു; ഗാഗുൽത്തായിലെ കോഴിപ്പോര് ഫസ്റ്റ്ലുക്ക്

നവജിത്

ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായൺ നായകനായി എത്തുന്ന ചിത്രമാണ് ഗാഗുൽത്തായിലെ കോഴിപ്പോര്. സിനിമയുടെ രസകരമായ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 

ടൊവിനോ തോമസ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതിൽ പങ്കില്ല’ എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ.

ജിബിത് ജിനോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനോയ് ജനാർദനൻ തിരക്കഥ എഴുതുന്നു. ജിബിത് ജോർജിന്റേതാണ് കഥ. സംസ്ഥാനപുരസ്കാര ജേതാക്കളായ പൗളി വൽസനും ഇന്ദ്രൻസും ആദ്യമായി ജോഡികളായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജിനോയ്, ജിബിത്ത്

ജോളി ചിറയത്ത്, സീനു സോഹൻലാൽ, സുധി കോപ്പ, വിജിലേഷ്, കോട്ടയം പ്രദീപ് , പ്രവീൺ കമ്മട്ടിപ്പാടം, ബിനു അടിമാലി, വീണ നന്ദകുമാർ, അഞ്ജലി നായർ, മഞ്ജു മറിമായം, ഷൈനി രാജൻ, നന്ദിനി ശ്രീ എന്നിവരാണ് മറ്റുതാരങ്ങൾ.

ജെ പിക്ചർ മൂവീസിന്റെ ബാനറിൽ വി. ജി. ജയകുമാർ നിർമാണം. ഛായാഗ്രഹണം– രാഗേഷ് നാരായണൻ. പശ്ചാത്തല സംഗീതം– ബിജിബാൽ. കല– മനു ജഗത്. എഡിറ്റർ– അപ്പു ഭട്ടതിരി. വരികൾ– വിനായക് ശശികുമാർ.

മേക്അപ്പ്– ജിത്തു പയ്യന്നൂർ, സ്റ്റിൽസ്– സിറാജ് കന്നട, പ്രൊഡക്​ഷൻ കൺട്രോളർ– എൽദോ ശെൽവരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ– ഷിബിൻ കൃഷ്ണ. കോസ്റ്റ‍്യൂം –സൂര്യ സാബിർ. പിആർഒ– എ എസ് ദിനേശ്. ഡിസൈൻസ്– ഷിബിൻ സി ബാബു.