ടിനി ടോം ചിത്രം ഡഫേദാർ തിയറ്ററുകളിൽ

ടിനി ടോം നായകനാകുന്ന ഡഫേദാറിന്റെ തിയറ്ററുകളിലെത്തി. ജോണ്‍സണ്‍ എസ്തപ്പാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ ചിത്രമായ കറുത്ത പക്ഷികളില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവികയാണ് നായിക. കലഭാവന്‍ മണിയെ പ്രധാനകഥാപാത്രമാക്കി നിർമിക്കാൻ ഇരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ മണിയുടെ മരണത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ സംവിധായകന്‍ കണ്ടത്തിയത്.

ദേവന്‍, ടിജി രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സില്‍വര്‍ സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ ഷാജന്‍ കെ ഭരതാണ് ചിത്രം നിര്‍മിക്കുന്നത്.