ഹലോ നമസ്തേ ട്രെയിലർ കാണാം

പുതുമുഖ സംവിധായകൻ ജയൻ കെ നായർ സംവിധാനം ചെയ്യുന്ന ഹലോ നമസ്തേ ജനുവരി അവസാന വാരം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഉപാധികളില്ലാത്ത ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ രസക്കൂട്ട് പങ്കുവയ്ക്കുന്ന ചിത്രത്തിൽ ഭാവന, മിയ , വിനയ് ഫോർട്ട്‌ , സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

ശ്രവണ മനോഹരങ്ങളായ ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരിടവേളയ്ക്ക് ശേഷം ഗാനരചന നിർവഹിക്കുന്ന ചിത്രമാണ് ഹലോ നമസ്തേ. അദ്ദേഹത്തിന്റെ വരികൾക്ക് ഈണം നൽകുന്നത് മകൻ ദീപാങ്കുരനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൃഷ്ണ പൂജപ്പുര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.