മീശ പിരിച്ച് ജയസൂര്യ; ഇടി ടീസർ

ജയസൂര്യയുടെ ആക്ഷൻ എന്റർടെയ്നർ ഇടിയുടെ ടീസര്‍ പുറത്തിറങ്ങി. മീശപിരിച്ച് മാസ് ലുക്കിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. മുംബൈ പൊലീസിന് ശേഷം ജയസൂര്യ വീണ്ടും കാക്കി അണിഞ്ഞെത്തുന്നു. നവാഗതനായ സാജിദ് യാഹിയ ആണ് സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ രംഗങ്ങളും മികച്ച പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമാണ് ടീസര്‍. സുജിത്ത് സാരംഗാണ് ഛായാഗ്രഹണം. രാഹുല്‍ രാജ് സംഗീതം. ശിവദയാണ് നായികയാവുന്നത്. ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ: അജാസും അരുണും ചേര്‍ന്ന് മാജിക് ലാന്റേണിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നു. ഇറോസ് ഇന്റര്‍നാഷണലാണ് വിതരണം.