സിദ്ധാർഥിന്റെ ജിൽ ജങ് ജക്; ട്രെയിലർ

ജിഗർതാണ്ഡ, എനക്കുൾ ഒരുവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് നായകനായി എത്തുന്ന ജിൽ ജങ് ജക് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധീരജ് വൈദിയാണ്. സിദ്ധാർഥ്, സനന്ത്, അവിനാശ്, ബാലാജി, രാധരവി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.