ജൂഡ് ആന്റണിക്കൊരു വീട് വേണം

സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങളെ ആവശ്യപ്പെട്ടു കാസ്റ്റിങ് കോളുകൾ വരാറുണ്ട് എന്നാല്‍ ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി വീട് ആവശ്യപ്പെട്ടുകൊണ്ടുള്ള കാസ്റ്റിങ് കോള്‍. ഓം ശാന്തി ഓശാനയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജൂഡ് ആന്റണിക്ക് ഒരു വീട് വേണം. എന്തിനാണന്നല്ലേ പുതിയ ചിത്രമായ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വീട്.

വെറും വീടല്ല. ഒരു പഴയ ക്രിസ്ത്യന്‍ തറവാട്, മുറ്റത്ത് ഇഷ്ടം പോലെ സ്ഥലം വേണം, സമീപത്ത് ഒരു പുഴയോ കായലോ , പ്രകൃതി സൗന്ദര്യം നിറഞ്ഞ് തുളുമ്പി ബാക്കി വന്നത് ഒരു പാത്രത്തിൽ ശേഖരിച്ച് വച്ചിരിക്കുന്നു. ഇങ്ങനെയാണേൽ ആ വീട് തന്നെയാണ് തങ്ങൾക്ക് വേണ്ടതെന്നും ജൂഡ് പറയുന്നു.

സ്ഫടികത്തിലെ വീട്, ഗോഡ് ഫാദറിലെ വീട്, ചിത്രത്തിലെ വീട്... ഇങ്ങനെ സിനിമയില്‍ കണ്ട വീടുകള്‍ കാണുമ്പോള്‍ എന്റെ വീട്ടിലും ഒരു ഷൂട്ടിങ് നടന്നുവെങ്കില്‍ എന്ന് നിങ്ങളും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? എങ്കില്‍ നിങ്ങളുടെ വീട്ടില്‍ വച്ചും ഒരു സിനിമാ ഷൂട്ടിങ് നടത്താം, എന്നാണ് ജൂഡ് പറയുന്നത്. വീടിന്റെ ചിത്രങ്ങൾ ഈ വിലാസത്തിൽ അയക്കാം– omgsilma@gmail.com

ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത് മുത്തശ്ശിമാരും മുത്തശ്ശന്മാരുമാണ്. ഇതുവരെ ഒരു സിനിമ പോലും ചെയ്യാത്ത അഭിനയംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്തവരാണ് മുത്തശിമാരാകുന്നത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം.