കുട്ടികളുണ്ട് സൂക്ഷിക്കുക; മേയ്ക്കിങ് വിഡിയോ

ഭാവനയെയും അനൂപ് മേനോനെയും പ്രധാനകഥാപാത്രങ്ങളാക്കി കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ആംഗ്രി ബേബീസിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. അനൂപ് ,മേജര്‍ ഗൗതം കേശവ് ആയി അഭിനയിക്കുമ്പോള്‍ ഭാവന അത്തര്‍ വില്പനക്കാരിയായ ഷാഹിദയെയാണ് അവതരിപ്പിക്കുന്നത്.

ബാലതാരങ്ങളായ സിദ്ധാര്‍ഥും സനൂപും ചിത്രത്തില്‍ ശ്രദ്ധേയമായവേഷങ്ങളിലെത്തുന്നുണ്ട്. അനു മോൾ, ടിനി ടോം എന്നിവരാണ് മറ്റുതാരങ്ങൾ. ജൂലൈ 27ന് തിയേറ്ററുകളിലെത്തുന്ന സിനിമ സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജി. മോഹനന്‍ നിര്‍മ്മിക്കുന്നു. ബിജിബാലാണ് സംഗീതം. പി സുകുമാർ ആണ് ഛായാഗ്രഹണം.