അനുഷ്കയുടെ തോളിലേറി രുദ്രമാദേവി

അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന രുദ്രമാദേവി പ്രദർശനത്തിനെത്തി. ഗ്രാഫിക്‌സിനും സ്‌പെഷ്യല്‍ ഇഫക്ട്‌സിനും വലിയ പ്രാധാന്യം നല്‍കി പൗരാണിക പശ്ചാത്തലത്തില്‍ ഒരുക്കിയ രുദ്രമാദേവി ഇന്ത്യന്‍ സിനിമയിലെ ആദ്യ സ്റ്റീരിയോസ്‌കോപിക് ത്രീഡി ചിത്രമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

'രുദ്രമാദേവി' ചിത്രത്തിലെ ഒരു രംഗം

ഒരേ സമയം നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അനുഷ്കയെ കൂടാതെ അല്ലു അര്‍ജുന്‍, റാണാ ദഗ്ഗുബതി, നിത്യാ മേനോന്‍, കാതറിന്‍ തെരേസ എന്നിവരും അഭിനയിക്കുന്നുലുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ട് സാമ്രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണ് സിനിമയുടെ പ്രമേയം. പുരുഷമേധാവിത്വമുള്ള സാമ്രാജ്യത്തിന്റെ അതിജീവനത്തിന് പൊരുതുന്ന ധീരനായികയായ രുദ്രമാദേവിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഗുണശേഖററാണ് തിരക്കഥയും സംവിധാനവും.

'രുദ്രമാദേവി' ചിത്രത്തില്‍ അല്ലു അര്‍ജുന്‍

അനുഷ്ക, നിത്യ മേനോൻ, കാതറിൻ എന്നീ നായികമാരുടെ ചിത്രത്തിലെ ഗ്ലാമറസ് വേഷങ്ങളും ഇതിനോകം ശ്രദ്ധയാർജിച്ചിട്ടുണ്ട്. പല്ലവി ഇന്റര്‍നാഷനലിന്റെ ബാനറില്‍ പി സജിത് കുമാറാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം. മലയാളിയായ അജയന്‍ വിന്‍സെന്ററാണ് ക്യാമറ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. തമിഴ്,ഹിന്ദി,മലയാളം പതിപ്പുകള്‍ക്കൊപ്പമാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും തിയറ്ററുകളിലെത്തുക.