റോഷൻ ആൻഡ്രൂസ്-ബോബി-സഞ്ജയ് ടീം വീണ്ടും

ഹൗ ഓൾഡ് ആർ യു എന്ന ഹിറ്റ് ചിത്രത്തിനു ശേഷം റോഷൻ ആൻ‌ഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ഒന്നിക്കുന്നു. 'സ്കൂൾ ബസ്' എന്ന ചിത്രത്തിനു വേണ്ടിയാണ് റോഷൻ-ബോബി-സഞ്ജയ് ടീം വീണ്ടുമെത്തുന്നത്. ഈ മാസം പത്തിന് എറണാകുളത്ത് ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ത്രീ ഇഡിയറ്റ്, പി.കെ തുടങ്ങിയ ബോളിവുഡിലെ തകർപ്പൻ ഹിറ്റുകള്‍ക്കായി കാമറ ചലിപ്പിച്ച മലയാളി സി.കെ മുരളീധരൻ ഛായാഗ്രഹണമൊരുക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണിത്.

എപിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമ്മിക്കുന്ന സിനിമയിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അപർണ ഗോപിനാഥ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പുതുമുഖങ്ങൾക്കും ചിത്രം അവസരമൊരുക്കുന്നുണ്ട്.