ചിരിക്കൂട്ടുമായി ബിജുമേനോൻ; സ്വർണ കടുവ ട്രെയിലർ

ബിജു മേനോനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന കോമഡി ചിത്രം സ്വർണ കടുവയുടെ ട്രെയിലർ പുറത്തിറങ്ങി. മായാമോഹിനി, ശൃംഗാരവേലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

തൃശൂർ ഭാഷ സംസാരിക്കുന്ന റിനി ഐപ്പ് മാട്ടുമ്മേല്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുക. ഒരു ഇടവേളയ്ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക. ഇന്നസെന്റ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.