അമിതാഭ്–ഫര്‍ഹാൻ ചിത്രം വാസിർ; ട്രെയിലർ കാണാം

അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മലയാളിയായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വാസിർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

അദിതി റാവു ഹൈദ്രിയും ചിത്രത്തിൽ വളരെ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. വിധു വിനോദ് ചോപ്ര നിർമിക്കുന്ന ചിത്രത്തിൽ നീൽനിഥിൻ മുകേഷ് ആണ് വില്ലൻ. ജോൺ എബ്രഹാം അതിഥിവേഷത്തിൽ എത്തുന്നു.