Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷരഹാസന്റെ സ്വകാര്യചിത്രങ്ങൾ ചോർത്തിയത് പ്രമുഖ നടിയുടെ മകൻ?

akshara-boyfriend

കമൽഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ നാടകീയ സംഭവ വികാസങ്ങൾ. അക്ഷരഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ പ്രമുഖ ബോളിവുഡ് നടി രതി അഗ്നിഹോത്രിയുടെ മകൻ തനൂജ് വിർവാണിയെ പൊലീസ് ചോദ്യം ചെയ്യും. 

അക്ഷയ തന്റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. അക്ഷരാഹാസനും തനൂജ് വീർവാണിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും 2016 ൽ വേർപിരിയുകയായിരുന്നുവെന്നും െപാലീസ് പറയുന്നു.  

അക്ഷയ തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പൊലീസിന്റെ നിഗമനം. എന്നാൽ സംഭവം നിർഭാഗ്യകരമാണെന്നും തന്റെ കയ്യിൽ അക്ഷരയുടെ ചിത്രങ്ങൾ ഇല്ലെന്നും തനൂജ് പ്രതികരിച്ചു. അത്തരമൊരു തരംതാണ പ്രവൃത്തി ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും തനൂജ് പറഞ്ഞു.

akshara-hassan-private-pics

മീ ടു ക്യാംപെയ്നുകളുമായി ഒരു ദേശം തന്നെ ഉയർത്തെഴുന്നേൽക്കുമ്പോൾ ഇവിടെ കുറച്ച് ആളുകൾ ഒരു പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്ന് നടി കുറ്റപ്പെടുത്തിയിരുന്നു. ചിത്രങ്ങൾ മോർഫ് ചെയ്തതല്ല. . ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്ക് അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‌ പിന്നീട് മറ്റുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചത് എന്നെ പേടിപ്പെടുത്തുകയാണ്. നിങ്ങള്‍ എല്ലാവരും ഇതിൽ പങ്കുചേർന്നു.’–അക്ഷര കുറിച്ചു. മുംബൈ പൊലീസിലും സൈബർ സെല്ലിലും അക്ഷര ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. ചിത്രങ്ങൾ  ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.’–അക്ഷര പറഞ്ഞു.

നടി ആമി ജാക്സനും ശേഷം സൈബർ ആക്രമണത്തിന് ഇരയാകുന്ന നടിയാകുകയാണ് അക്ഷര. ഫോൺ ഹാക്ക് ചെയ്ത് ചിത്രങ്ങൾ പകർത്തുകയായിരുന്നുവെന്നാണ് അനുമാനം. അടിവസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ചോർന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു. ഇതിനു മുൻപ് ബിക്കിനി അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയിട്ടുളള താരമാണ് അക്ഷരയെന്നും ചോർന്ന ചിത്രങ്ങൾ അത്രയും പ്രധാന്യമേ അർഹിക്കുന്നേയുളളുവെന്നും എന്നുമുളള അഭിപ്രായങ്ങളും ഉയർന്നു വന്നിരുന്നു. 

‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് നായകനായ വിവേകത്തിലാണ് അക്ഷര അവസാനമായി അഭിനയിച്ചത്.നേരത്തെ നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.