സ്വാതി കൊലക്കേസ് വെള്ളിത്തിരയിൽ; ട്രെയിലർ പുറത്ത്

തമിഴ്‌നാടിനെ ഞെട്ടിച്ച കൊലപാതകം സ്വാതി കൊലക്കേസ് വെള്ളിത്തിരയിൽ. അജ്മൽ അമീറാണ് നായകൻ.  ‘സ്വാതി കൊലൈ വളക്ക്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ നുങ്കംപക്കം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കേസ് അന്വേഷണവും മറഞ്ഞിരിക്കുന്ന പല നിഗൂഡതകളും തുറന്നു കാട്ടുന്നതുമാണ് ചിത്രം.

കൊലപാതകത്തെ തുടര്‍ന്നുണ്ടായ അന്വേഷണവും വിവാദങ്ങളുമെല്ലാം സിനിമയ്ക്ക് വിഷയമാകുന്നുണ്ട്. രമേഷ് സെല്‍വനാണ് സംവിധായകന്‍.